Sunday, November 1, 2009

പൊട്ടിത്തെറിക്കുന്ന പ്രണയം

അര്‍ദ്രമാമെന്‍ മനസ്സില്‍
മധുരകിനാവായ്‌ പെയ്തിറങ്ങിയ
പ്രാണ സഖിയില്‍ പ്രണയം കണ്ടത്
അവളിലെ ദൈവത്തിന്റെ ഘടനയില്‍
പഠനം നടത്തിയായിരുന്നില്ല;
മനസ്സില്‍ കുടിയിരുത്തപ്പെട്ട സ്നേഹം
അനുഭവിച്ചറിഞപ്പോളായിരുന്നു.

പിന്നീടെപ്പോഴോ മനസും മനസും ഒന്ന് ചേര്‍ന്നപ്പോഴും
തണല്‍ മരങ്ങളില്‍ കിനാവുകള്‍ കൂട് കൂട്ടിയപ്പോഴും
സ്നേഹമായിരുന്നു ഞങളുടെ ദൈവം .

പലപ്പോളായി ഞങള്‍ കൈമാറിയ
റോസാ പൂവിതളുകളില്‍ ചതിയുടെ
രക്ത വര്‍ണാശ്ലേഷം ഉണ്ടായിരുന്നില്ല .

ഇക്കാലമത്രയും ഞങളായിരുന്നു ലോകം
ഞങളിലായിരുന്നു ദൈവം;
ഉള്ളിലുള്ള ദൈവത്തെ പുറത്തെടുത്ത് തരം തിരിക്കാതെ
സ്നേഹത്തെ വെറുതെ വിടുക. ഞങളെയും...

മതത്തിന് വേണ്ടി പൊട്ടിത്തെറിക്കാനെനിക്കാവില്ല
കോടതി മുറികളിലൊരു ഭീകരവാദിയെന്നെന്നെ
ഒറ്റി കൊടുക്കാന്‍ അവള്‍ക്കും .

Saturday, July 18, 2009

സാമ്യത

ഓര്‍മകള്‍ക്ക് വ്രണത്തില്‍ നഖം കൊണ്ടു കോറുന്ന സുഖമുണ്ട്
സ്വപ്നങള്‍ക്ക് ഗര്‍ഭിണിയുടെ പുഞ്ചിരിയുടെ മനോഹാരിതയും ...

Monday, July 6, 2009

എങ്ങനെ ഞാന്‍

പിരിയുവാനാകുന്നില്ലെനിക്കീ ബന്ധങ്ങളെ ;
അകലുവാനോക്കുന്നുമില്ല ...
നോവുന്നെന്‍ ഹൃദയത്തോടെനിക്കെന്തു പറയാന്‍
നീറുന്ന നിന്‍ മനമാണെന്‍ ഹൃത്തില്‍...

തിരിച്ചു നടന്നാലെന്നുണ്ടു പക്ഷെ ,
നാളെകള്‍
നമ്മെ പിരിയിക്കാനുള്ള തന്ത്ര പാടിലാകുമ്പോള്‍്
ഇന്നലെകളില്‍ നേടിയതൊന്നും ഗൌനിക്കപ്പെട്ന്നുമില്ല....

വിട വാങ്ങല്‍ മാത്രം ബാക്കിയാകുമ്പോള്‍
നിന്നില്‍ നിന്നു മറയണം വിതുമ്പലെതുമില്ലാതെ ,
എങ്കിലെനിക്കന്നു യാത്രയാകാം മനം നീറും സ്വപ്നങ്ങലുമായ് ...