അര്‍ദ്രമാമെന്‍ മനസ്സില്‍
മധുരകിനാവായ് പെയ്തിറങ്ങിയ
പ്രാണ സഖിയില്‍ പ്രണയം കണ്ടത്
അവളിലെ ദൈവത്തിന്റെ ഘടനയില്‍
പഠനം നടത്തിയായിരുന്നില്ല;
മനസ്സില്‍ കുടിയിരുത്തപ്പെട്ട സ്നേഹം
അനുഭവിച്ചറിഞപ്പോളായിരുന്നു.
പിന്നീടെപ്പോഴോ മനസും മനസും ഒന്ന് ചേര്‍ന്നപ്പോഴും
തണല്‍ മരങ്ങളില്‍ കിനാവുകള്‍ കൂട് കൂട്ടിയപ്പോഴും
സ്നേഹമായിരുന്നു ഞങളുടെ ദൈവം .
പലപ്പോളായി ഞങള്‍ കൈമാറിയ
റോസാ പൂവിതളുകളില്‍ ചതിയുടെ
രക്ത വര്‍ണാശ്ലേഷം ഉണ്ടായിരുന്നില്ല .
ഇക്കാലമത്രയും ഞങളായിരുന്നു ലോകം
ഞങളിലായിരുന്നു ദൈവം;
ഉള്ളിലുള്ള ദൈവത്തെ പുറത്തെടുത്ത് തരം തിരിക്കാതെ
സ്നേഹത്തെ വെറുതെ വിടുക. ഞങളെയും...
മതത്തിന് വേണ്ടി പൊട്ടിത്തെറിക്കാനെനിക്കാവില്ല
കോടതി മുറികളിലൊരു ഭീകരവാദിയെന്നെന്നെ
ഒറ്റി കൊടുക്കാന്‍ അവള്‍ക്കും .
Sunday, November 1, 2009
Subscribe to:
Post Comments (Atom)
"ദൈവത്തെക്കാളധികം മതത്തെ ഞങള്‍
ReplyDeleteഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു"
പ്രണയ യുദ്ധങ്ങളുടെ അലര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ അലയടിക്കുമ്പോള്‍ പ്രണയം നെഞ്ചിലേറ്റിയ പാവം കമിതാക്കളുടെ ഹൃദയം ആരു കാണാന്‍...............
ReplyDeleteവളരെ പ്രസക്തമായ വരികള്‍...
ReplyDeleteസ്നേഹിക്കുന്നവരുടെ ഇഷ്ടം ആര് കാണാന്‍ ആര് കേള്‍ക്കാന്‍..
നല്ല കവിത..ഇഷ്ടപെട്ടൂ...
പലപ്പോളായി ഞങള്‍ കൈമാറിയ
ReplyDeleteറോസാ പൂവിതളുകളില്‍ ചതിയുടെ
രക്ത വര്‍ണാശ്ലേഷം ഉണ്ടായിരുന്നില്ല .
നല്ല വരികള്‍..
കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/
ReplyDeleteഹൃദയത്തില്‍ തറക്കുന്ന വരികള്‍...
ReplyDeleteഇനിയും പ്രതീഷിക്കുന്നു ...